തിരുവനന്തപുരം: യുപി ഐ സേവനങ്ങൾ തടസ്സപ്പെട്ടതിന് പിന്നാലെ വാട്സ്ആപ്പും പണിമുടക്കി. വാട്‌സ്ആപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ എന്ത് പ്രശ്നമാണ് വാട്‌സ്ആപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വൈകീട്ട് അഞ്ചരവരെ ഏകദേശം 600 ഓളം ഉപഭോക്താക്കളാണ് പരാതി രേഖപ്പെടുത്തിയത്. സന്ദേശം അയക്കാൻ സാധിക്കുന്നില്ലെന്ന പരാതിയാണ് 85 ശതമാനം ആളുകളും ഉയർത്തിയത്. ആപ്പിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് 12 ശതമാനം പേരും ലോഗിൻ ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് 3 ശതമാനം പേരും പരാതിപ്പെട്ടു. രാജ്യത്ത് ശനിയാഴ്ച ഉച്ചയോടെ യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്‌സ്ആപ്പിലും സാങ്കേതിക പ്രശ്നം വന്നു തുടങ്ങിയത്. യുപിഐ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഓൺലൈൻ പണമിടപാടുകള്‍ താറുമാറായിരുന്നു. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്.
