കണ്ണൂര്‍: ബസില്‍ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ സുഷിര്‍ കുമാര്‍ ഗിരി (36), രാംരത്തന്‍ സാഹ്‌നി (40) എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 9ന് തളിപ്പറമ്പില്‍ നിന്നു തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പാപ്പിനിശ്ശേരി, ചുങ്കത്തിനു സമീപത്ത് നടത്തിയ വാഹനപരിശോധനക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രത്യേക പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വളപട്ടണം എസ്എച്ച്ഒ ബി. കാര്‍ത്തിക്, ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് എന്നിവരാണ് കഞ്ചാവ് പിടികൂടിയത്.
