കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. ഉള്ളാള്‍ നടുപൊലികെ സ്വദേശി യശോധര്‍ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള കണ്ണീരുതോട്ട ബല്യ എന്ന സ്ഥലത്ത് ഒരു തോട്ടത്തില്‍ കള്ള് ചെത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിടിവിട്ട് താഴേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യശോദറിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. യശോദര്‍ വര്‍ഷങ്ങളായി കള്ള് ചെത്ത് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും. ഭാര്യയും രണ്ട് മക്കളുമുണ്ട്.
