സിസിടിവി തകര്‍ത്ത് എടിഎമ്മില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച മോഷ്ടാവിനെ പൊലീസ് പിടികൂടി. ഉപ്പിനങ്ങാടി കജൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. കുപ്പേട്ടിലെ ഭാര്യാ വീട്ടില്‍ നിന്നാണ് ഇയാളെ ഉപ്പിനങ്ങാടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉപ്പിനങ്ങാടിക്കടുത്തുള്ള കരയ കല്ലേരിയിലെ സ്വകാര്യ എടിഎം സെന്ററില്‍ കയറി ഇയാള്‍ കവര്‍ച്ചാ ശ്രമം നടത്തിയിരുന്നു. സിസിടിവി ക്യാമറ പൊളിച്ചുമാറ്റി എടിഎം മെഷീന് തകര്‍ത്തെങ്കിലും പണം ലഭിച്ചില്ല. തണ്ണീര്‍പന്ത കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യ വണ്‍ എന്ന ഒരു സ്വകാര്യ കമ്പനിയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്ത്യ വണ്‍ കോള്‍ സെന്ററിലെ ഉദ്യോഗസ്ഥനായ പ്രശാന്ത് ഡി’കോസ്റ്റ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉപ്പിനങ്ങാടി പൊലീസ് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ പിടികൂടിയത്.
