ക്രിക്കറ്റ് ഒളിമ്പിക്സിലേക്കു തിരിച്ചെത്തുന്നു, ലോസ് ആഞ്ജലീസിൽ ഇന്ത്യക്കു പ്രതീക്ഷ

ഡൽഹി: 128 വർഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിലേക്കു തിരിച്ചെത്തുന്നു. 2028ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ ട്വന്റി 20 ക്രിക്കറ്റിനെ ഉൾപ്പെടുത്തിയതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അറിയിച്ചു. വനിത, പുരുഷ വിഭാഗങ്ങൾക്കു മത്സരമുണ്ടാകും. 6 രാജ്യങ്ങൾക്കാകും പങ്കെടുക്കാൻ അവസരം ഉണ്ടാകുക. ഓരോ ടീമിലും 15 കളിക്കാർ വീതം.
ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങൾ പുറത്തു വന്നിട്ടില്ല. ആതിഥേയ രാജ്യമെന്ന നിലയിൽ യു.എസ് നേരിട്ടു യോഗ്യത നേടിയാൽ ബാക്കി 5 രാജ്യങ്ങൾക്കു മാത്രമേ അവസരം ലഭിക്കൂ. അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൽ സ്ഥിരാംഗങ്ങളായി 12 രാജ്യങ്ങളാണുള്ളത്. 94 രാജ്യങ്ങൾ അസോസിയേറ്റ് അംഗങ്ങളാണ്. 1900ലെ പാരീസ് ഒളിമ്പിക്സിലാണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്. ബ്രിട്ടനും ഫ്രാൻസും തമ്മിൽ 2 ദിവസം നീണ്ട മത്സരമാണ് അന്ന് നടന്നത്.
ക്രിക്കറ്റിനു പുറമെ ബേസ്ബോൾ, ലാക്രസ്, സ്ക്വാഷ്, ഫ്ലാഗ് ഫുട്ബോൾ എന്നീ മത്സരങ്ങളെയും ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്ളൂരു വിമാന താവളത്തിൽ നിന്നു മടങ്ങിയ കാർ കാഞ്ഞങ്ങാട്ട് റോഡരുകിൽ നിറുത്തിയിരുന്ന കാറിലിടിച്ചു; മുന്നോട്ട് നീങ്ങിയ കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറി കത്തി, കുതിച്ചെത്തിയ ഫയർഫോഴ്സ് ഒഴിവാക്കിയത് വൻ ദുരന്തം
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ലുവെട്ടുകുഴിയില്‍ തള്ളാനെത്തിയ സംഘം നാട്ടുകാരെ കണ്ട് ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു; നാട്ടുകാര്‍ മാലിന്യം നിറച്ച പിക്കപ്പ് പിടിച്ചു, പിക്കപ്പ് പൊലീസ് കസ്റ്റഡിയില്‍, പ്രതികള്‍ക്കു വേണ്ടി തിരച്ചില്‍

You cannot copy content of this page