കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസ്: ഡ്രൈവര്‍ കുറ്റക്കാരന്‍; ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍

പത്തനംതിട്ട: കോവിഡ് ബാധിതയായ യുവതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആംബുലന്‍സില്‍ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി. കായംകുളം സ്വദേശിയായ നൗഫലിനെയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ് സി എസ് ടി പി ഒ എ 5 എ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. അപൂര്‍വമായ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ ടി. ഹരികൃഷ്ണന്‍ വാദിച്ചു.
2020 സെപ്തംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കനിവ് 108 ആംബുലന്‍സിലെ ഡ്രൈവര്‍ ആയിരുന്നു നൗഫല്‍. കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും വഴി ആറമ്മുള മൈതാനത്തില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് കേസ്. പീഡനത്തിനു ശേഷം പ്രതി ആംബുലന്‍സ് ഓടിക്കുന്നതിനിടയില്‍ ക്ഷമാപണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ ആണ് കേസില്‍ നിര്‍ണ്ണായകമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page