ഫാർമസി ജീവനക്കാരനായ വയോധികൻ കാറിടിച്ചു മരിച്ചു; അപകടം വീട്ടിലേക്ക് നടന്നു പോകുമ്പോൾ, ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

കാസർകോട്: കൊല്ലമ്പാറയിൽ റോഡ് അരികിലൂടെ നടന്നു പോവുകയായിരുന്ന ഫാർമസി ജീവനക്കാരൻ കാറിടിച്ചു മരിച്ചു. നീലേശ്വരം കെ സി യു രാജ ക്ലിനിക് ജീവനക്കാരൻ കിനാനൂർ കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ സെബാസ്‌റ്റ്യൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കൊല്ലമ്പാറയിൽ നിന്ന് മഞ്ഞളംകാട്ടെ വീട്ടിലേക്ക് വരുന്നതിനിടെയാണ്‌ അപകടം. തലയിടിച്ച് വീണു ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യമാർ: തെയ്യാമ്മ, പരേതയായ സുകുമാരി. മക്കൾ: ബാബു, ഷിബു, ഷിബി, അരവിന്ദാക്ഷൻ. മരുമക്കൾ: പത്മാവതി, രമ്യ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page