ബാറിലെ വാക്കേറ്റം; കാസര്‍കോട്ട്, കൊടവഞ്ചി സ്വദേശിയെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചു, ബോവിക്കാനം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബാറില്‍ ഉണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായി യുവാവിനെ നടുറോഡില്‍ വച്ച് ബിയര്‍ കുപ്പി കൊണ്ട്
ആക്രമിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത പൊലീസ് പ്രതിയായ ബോവിക്കാനത്തെ മുന്ന എന്ന മുന്ന മുനീറിനെ അറസ്റ്റു ചെയ്തു. ബോവിക്കാനം, കൊടവഞ്ചി ഹൗസിലെ പ്രകാശന്‍ (45) ആണ് പരാതിക്കാരന്‍. തിങ്കളാഴ്ച രാത്രി 10.20ന് കാസര്‍കോട്, ഗീത ജംഗ്ഷനിലാണ് കേസിനാസ്പദമായ സംഭവം. ബാറിനു അകത്തുണ്ടായ വാക്കു തര്‍ക്കത്തിന്റെ തുടര്‍ച്ചയായി റോഡില്‍ വച്ച് പ്രകാശന്റെ ഷര്‍ട്ടിനു പിടിച്ചു നിര്‍ത്തി ബിയര്‍ കുപ്പി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് പരാതി. രണ്ടാമതും അടിക്കുമ്പോള്‍ ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ അടി മൂര്‍ധാവില്‍ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നുവെന്നു ഇതു സംബന്ധിച്ച് കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page