ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി; 25 കാരിയായ ജര്‍മ്മന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, സംഭവം ഹൈദരാബാദില്‍

ഹൈദരാബാദ്: സുഹൃത്തിനെ കാണാന്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തു. ജര്‍മന്‍ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. മീര്‍പേട്ടില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഒരു ക്യാബ് ഡ്രൈവര്‍ യുവതിയെ കാറില്‍ കയറ്റുകയായിരുന്നു. വിമാനത്താവളത്തില്‍ പോകുന്ന വഴി പഹാഡി ഷരീഫിന് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. പന്നീട് രണ്ടു പേരെത്തി തന്നെ ബലാത്സംഗം ചെയ്‌തെന്ന് അതിജീവിത മൊഴി നല്‍കി. പിന്നീട് ഒറ്റപ്പെട്ട സ്ഥലത്ത് തന്നെ ഉപേക്ഷിച്ചെന്നും യുവതി പറയുന്നു. തുടര്‍ന്നാണ് യുവതി ഫോണില്‍ പൊലീസില്‍ പരാതിപ്പെടുന്നത്. ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ഒരു സംഘം അവര്‍ക്കൊപ്പമുണ്ട്. പ്രതിയെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page