കാസര്‍കോട്: പൈവളിഗെ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയെ കാണാതായതായി പരാതി. മലപ്പുറം, തിരൂരങ്ങാടി, എ.ആര്‍ നഗറിലെ ലാല്‍ ഭവനില്‍ അഹമ്മദ് പാറമ്മലിന്റെ മകളും പൈവളിഗെയിലെ വാടകവീട്ടില്‍ താമസക്കാരിയുമായ അധീന (37)യെയാണ് കാണാതായത്. സഹോദരി ധീര പാറമ്മല്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്. 29ന് ഉച്ചക്ക് രണ്ടു മണിക്ക് പൈവളിഗെയിലെ വാടക വീട്ടില്‍ നിന്നു ഇറങ്ങിയ അധീന മലപ്പുറത്തെ വീട്ടിലേക്ക് എത്തിയിട്ടില്ലെന്നു സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതായ അധീനയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേ സമയം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
