കൊച്ചി: ട്രെയിന്‍ തട്ടി മരിച്ചയാളുടെ പഴ്സില്‍ നിന്നു പണം മോഷ്ടിച്ച എസ്.ഐ.യെ സസ്പെന്റ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സമീറിനെതിരെയാണ് റൂറല്‍ പൊലീസ് ജില്ലാ മേധാവി അച്ചടക്ക നടപടിയെടുത്തത്.
ട്രെയിന്‍ തട്ടി മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സില്‍ നിന്നുമാണ് പണം മോഷ്ടിച്ചത്. യുവാവിന്റെ പോക്കറ്റില്‍ കണ്ട പേഴ്സില്‍ 8000 രൂപ ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നാണ് 3000 രൂപ എസ്.ഐ കൈക്കലാക്കിയതെന്നു പറയുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.
