കാസര്‍കോട്: കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന പാന്‍ മസാല ശേഖരം പിടികൂടി; യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ശൈലേഷ് സോങ്കാര്‍ (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ തലപ്പാടി സംസ്ഥാന അതിര്‍ത്തിയില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. മഞ്ചേശ്വരം, കുമ്പള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പൊലീസ് ഡോഗ് സ്‌ക്വാഡും സംബന്ധിച്ചു.
