കാസര്‍കോട്: കുമ്പള, ആരിക്കാടിക്കോട്ടയ്ക്ക് സമീപത്ത് ലോറിയിടിച്ച് ദേശീയപാതയിലെ മീഡിയന്‍ തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. ഗോവയില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചാണ് മീഡിയന്‍ തകര്‍ന്നു വീണത്.
നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ അപകടം പതിവായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ നിരവധി അപകടങ്ങളാണ് ഉണ്ടായത്. ഷിറിയ പെട്രോള്‍ പമ്പിനു സമീപത്തുണ്ടായ അപകടത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജയചന്ദ്രനും മൊഗ്രാല്‍ പാലത്തിനു സമീപത്തുണ്ടായ അപകടത്തില്‍ മുസോടിയിലെ അബ്ദുള്‍ അസീസിനും ജീവന്‍ നഷ്ടമായി. ബുധനാഴ്ച കുമ്പള ജംഗ്ഷനില്‍ ഉണ്ടായ അപകടത്തില്‍ ഉപ്പയ്ക്കും മകനും വ്യാഴാഴ്ച മുട്ടംഗൈറ്റിനു സമീപത്തുണ്ടായ അപകടത്തില്‍ കാര്‍ -ഓട്ടോയാത്രക്കാരായ എട്ടുപേര്‍ക്കും പരിക്കേറ്റിരുന്നു.
