കാസര്‍കോട്: നോര്‍ത്ത് തൃക്കരിപ്പൂര്‍, പൂച്ചോല്‍ പുതിയവീട്ടില്‍ സുരേശ (59)നെ കാണാതായതായി പരാതി. സഹോദരി പി.വി ഷീജ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 20ന് രാവിലെ ഏഴു മണിക്ക് തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി ട്രെയിനില്‍ കയറി പോയതാണെന്നു ഷീബ നല്‍കിയ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
