തളിപ്പറമ്പ്: അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. എടക്കോം മഠംതട്ടിലെ സോണിയാ വര്‍ഗീസിന്റെ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തില്‍ പന്നിയൂരിലെ ഷിനാസ് എന്നയാള്‍ക്കെതിരെയാണ് തളിപ്പറമ്പ പൊലീസ് കേസെടുത്തത്. വീടിന്റെ മതിലിലൂടെയാണ് മോഷ്ടാവ് സോണിയയുടെ വീടിന്റെ ടെറസിലേക്ക് കയറിയത്. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തെ കിടപ്പുമുറിയില്‍ പ്രവേശിച്ച് യുവതിയുടെ കാലില്‍ നിന്ന് സ്വര്‍ണ പാദസരം മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളുള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് യുവാവിനെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
