കാസര്‍കോട്: വീട്ടില്‍ നിന്നു പുറത്തേക്ക് പോയ യുവാവിനെ കാണാതായതായി പരാതി. മകളുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനു സമീപത്തെ സൂര്യമൂര്‍ത്തിമാസ്റ്ററുടെ മകന്‍ സുമന്ത രാജി(43)നെയാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്നു ഇറങ്ങിയതായിരുന്നു. വൊര്‍ക്കാടിയില്‍ നിന്നു ഹൊസങ്കടി വരെ ബസില്‍ യാത്ര ചെയ്യുന്നത് കണ്ടവരുണ്ടെന്നു പറയുന്നു. വീട്ടുകാര്‍ ഫോണ്‍ വിളിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് മകള്‍ ധനുശ്രീ പൊലീസില്‍ പരാതി നല്‍കിയത്. കാണാതാകുമ്പോള്‍ കറുത്ത നിറത്തിലുള്ള പാന്റ്‌സും നീല ഷര്‍ട്ടും കണ്ണടയും ധരിച്ചിരുന്നതായി പരാതിയില്‍ പറഞ്ഞു. സുമന്തരാജിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
