കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയില്‍ നിന്ന് 19 ലക്ഷം തട്ടിയ 24 അറസ്റ്റിലായി. തൃശൂര്‍ പാളയംകോട് സ്വദേശിനി നിത(24)യാണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഓണ്‍ മാട്രിമോണി സൈറ്റില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് യുവതി പണം തട്ടിയത്. ‘വേ ടു നിക്കാഹ്’ എന്ന ഓണ്‍ലൈന്‍ മാട്രിമോണിയല്‍ സൈറ്റിലാണ് വ്യാജ ഐഡിയുണ്ടാക്കിയത്. ആലപ്പുഴക്കാരിയായ യുവതിയാണ് തട്ടിപ്പിനിരയായത്. പിടിയിലായ നിതയുടെ ഭര്‍ത്താവ് ഫഹദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇയാള്‍ വിദേശത്താണ്. എസ്ഐ അനില്‍കുമാര്‍, എഎസ്ഐ ഷിനി പ്രഭാകര്‍, സിനു ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു.
