കാസര്‍കോട്: സക്കാത്ത് വാങ്ങാന്‍ പോയ യുവാവിനെ കാണാതായി. മൊഗ്രാല്‍ പുത്തൂര്‍, മൊഗറിലെ അബ്ദുല്‍ സമദി(40)നെയാണ് കാണാതായത്. ഭാര്യ എം. മൈമൂന നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 18ന് രാവിലെ 6.30ന് ആണ് ഭര്‍ത്താവ് സക്കാത്ത് വാങ്ങാനായി വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നു ഭാര്യ നല്‍കിയ പരാതിയില്‍ പറഞ്ഞു. ബള്ളൂരിലേക്കാണ് സക്കാത്ത് വാങ്ങാന്‍ പോയതെന്നു കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ സമദിനെ കണ്ടെത്താനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു.
