ആലപ്പുഴ: ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് ഇടിമിന്നലേറ്റത്.
കളിക്കുന്നതിനിടെകോള് വന്നപ്പോൾ മൊബൈൽ ഫോണെടുത്ത് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും പൊള്ളലേറ്റു. ഉടനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരിച്ച അഖിൽ വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു.
