മംഗ്ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയെന്ന കേസിലെ പ്രതിയെ 20 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. മുല്‍ക്കി താലൂക്കിലെ എലിഞ്ച സ്വദേശിയായ രവി (35)യെയാണ് മംഗ്ളൂരു എഫ് ടി എസ് സി (രണ്ട്) പോക്സോ കോടതി ജഡ്ജ് കെ എസ് മനു ശിക്ഷിച്ചത്.
2023 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ഈ സമയത്ത് കാര്‍ക്കള താലൂക്കിലെ ഇന്ന ഗ്രാമത്തിലെ ഒരു വാടക വീട്ടിലായിരുന്നു പ്രതി താമസം. ഈ സമയത്ത് പ്രതിയുടെ സുഹൃത്തിന്റെ മകളും പി യു സി വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടി രവിയുടെ വീട്ടില്‍ താമസിക്കാന്‍ എത്തിയിരുന്നു. 2023 നവംബറില്‍ രവി, പെണ്‍കുട്ടിയെ കാര്‍ക്കള താലൂക്കിലെ മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് താമസസ്ഥലത്തു വച്ചും പീഡനത്തിനു ഇരയായതോടെ പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇതോടെയാണ് പീഡനസംഭവം പുറത്തായതും പൊലീസ് പോക്സോ കേസെടുത്തതും.
