കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കൂടുന്നു. മൂന്നു പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു.
മുക്കം കാരശ്ശേരി ആനയാംകുന്ന് സ്വദേശി കൃഷ്ണവിലാസത്തില്‍ സുരേഷ്, മലപ്പുറം തിരൂരങ്ങാടി ചെറുമുക്കില്‍ ഹുസൈന്‍, കോന്നി ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ഉദയന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് വാഴത്തോട്ടത്തില്‍ ജോലി കഴിഞ്ഞ് വരുമ്പോഴാണ് സുരേഷിന് സൂര്യാഘാതമേറ്റത്. കഴുത്തില്‍ പൊള്ളലേറ്റ സുരേഷ് മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉച്ചക്ക് 12 മണിയോടെ വീടിന്റെ ടെറസിന്റെ മുകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും കഴുത്തിലും സൂര്യാതാപമേറ്റത്. കെ.ജി ഉദയനു ഉച്ചയ്ക്ക് 12:30ന് ആണ് സൂര്യാതപമേറ്റത്.
