കാസര്‍കോട്: ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടക്കാട്ട് വയോധികനെ അയല്‍വാസിയുടെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വലിയ പൊയില്‍, കരുവാത്തോട്ടെ ആന്റണി എന്ന ബേബി (75)യാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ വെള്ളം കോരാന്‍ എത്തിയപ്പോള്‍ കിണറിനു സമീപത്തു വടിയും ചെരുപ്പുകളും കണ്ടെത്തി. കിണറിനു അകത്തേക്ക് നോക്കിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കിണറിനു സമീപത്ത് ഒരു കയറും കണ്ടെത്തിയിരുന്നു. ഇത് എന്തിനാണ് കൊണ്ടുവന്നതെന്നു വ്യക്തമല്ല. പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.
