ലഹരി ഒഴുകുന്നു; കോട്ടിക്കുളത്ത് നടന്ന പരിശോധനയിൽ 20 ഗ്രാം എംഡിഎംഎയുമായി 24 കാരൻ അറസ്റ്റിൽ, പിടിയിലായത് സ്കൂട്ടറിൽ വിൽപ്പനയ്ക്ക് പോകുമ്പോൾ

കാസർകോട്: പരിശോധനകൾ ശക്തമാകുമ്പോഴും ജില്ലയിൽ ലഹരിവസ്തുക്കൾ ഒഴുകുന്നു. കോട്ടിക്കുളത്ത് വാഹന പരിശോധനയ്ക്കിടെ 20. 14 ഗ്രാം എം ഡി എം എയുമായി 24 കാരൻ പിടിയിലായി. ബേക്കലൽ കുതിരക്കോട് അസ്‌മാൻ മൻസിലിൽ മുക്കുന്നോത്ത് താമസിക്കുന്ന കെ.എ. നിസാം (24 )ആണ് അറസ്റ്റിലായത്. ബേക്കൽ പൊലീസ് ശനിയാഴ്ച രാത്രി ഏഴരയോടെ കോട്ടിക്കുളം ചിറമ്മലിൽ നിന്നും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇടപാടുകാർക്കായി സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു എംഡിഎംഎ. പ്രതി സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.ഐ സവ്യസാചി, പ്രൊബേഷൻ എസ്.ഐ എം.എൻ. മനു കൃഷ്ണൻ, ഹെഡ്‌ക്വാർട്ടേഴ്സിലെ സിവിൽ ഓഫീസർ അരുൺ കുമാർ, ഡ്രൈവർ എച്ച്. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സംഭവം കണ്ട് നാട്ടുകാരും തടിച്ചുകൂടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page