ബദിയഡുക്ക: ബദിയഡുക്ക സി ഡി എസിലെ 27 അയല്‍ക്കൂട്ടങ്ങള്‍ക്കു രണ്ടുകോടി 17 ലക്ഷം രൂപ വായ്പ നല്‍കി.
സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍ സഹകരണത്തോടെയാണ് വായ്പ നല്‍കിയത്. വായ്പാ വിതരണം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് എം അബ്ബാസ് ആധ്യക്ഷം വഹിച്ചു. കോര്‍പറേന്‍ ജില്ലാ മാനേജര്‍ എന്‍ എം മോഹനന്‍, അനിത ക്രാസ്റ്റ, റഷീദ ഹമീദ്, ഹമീദ് പള്ളത്തടുക്ക, സുബൈദ, കെ കെ ഇര്‍ഷാദ്, പ്രേമ ഗണേശ് പ്രസംഗിച്ചു.
