തിരുവനന്തപുരം: ഇനി രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം കിട്ടും. പക്ഷെ 9 മുമ്പായി വരിയിലുള്ളവര്ക്കാണെന്നുമാത്രം. വാങ്ങാനുള്ള വരിയില്‍ ആളുകളുണ്ടെങ്കില്‍ ഔട്ട്ലറ്റ്ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്നാണ് ബെവ്കോയുടെ ഉത്തരവ്. വരിയിലെ അവസാന ആള്‍ക്കും മദ്യം നല്‍കിയതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ് അടയ്ക്കാന്‍ പാടുള്ളൂവെന്നാണ് ഉത്തരവില്‍ പറയുന്നത്. വെയര്‍ഹൗസ് മാനേജരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഷോപ്പ് ഇന്‍ ചാര്‍ജുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് വെളളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ രാവിലെ പത്ത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഔട്ട്ലെറ്റുകള് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ പല ഔട്ട്ലെറ്റുകളിലും ഒമ്പത് മണി കഴിഞ്ഞാലും വരിയില്‍ ആളുകളുണ്ടാകും. ചില ഔട്ട്ലറ്റ്ലെറ്റുകള്‍ക്ക് സമയം കഴിഞ്ഞതിന്റെ പേരില്‍ മദ്യം നല്കാന് വിസമ്മതിക്കാറുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
