കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളിലായി നീലേശ്വരം, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് രണ്ടു യുവതികളെ കാണാതായി. ചിറ്റാരിക്കാല്‍, പുളിയില്‍, മടയംബാത്ത് ഹൗസില്‍ അപര്‍ണ്ണ സുനിലി(18)നെ മാര്‍ച്ച് അഞ്ചിനു വൈകുന്നേരമാണ് കാണാതായത്. മാതാവ് ചന്ദ്രമതി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
നീലേശ്വരത്ത് പേരോല്‍ വില്ലേജിലെ ചാത്തമത്ത്, ചേരിക്കാവളപ്പിലെ വിജീഷ (27)യാണ് കാണാതായ മറ്റൊരാള്‍. മാര്‍ച്ച് നാലിനു വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നാണ് വിജീഷയെ കാണാതായതെന്നു സഹോദരന്‍ വിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
