കാസര്‍കോട്: മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ യുവതിയെ കാണാതായതായി പരാതി. മഞ്ചേശ്വം, മജിബയല്‍, ശ്രീലക്ഷ്മി നിലയത്തില്‍ നിവ്യശ്രീ(20)യെ ആണ് കാണാതായത്. പിതാവ് രവി നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് രണ്ടിന് വൈകുന്നേരം കര്‍ണ്ണാടക, ഗുരുപുരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് പോയതെന്നും അതിനു ശേഷം തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു.
