കാസര്‍കോട്: സംയോജിത ശിശു വികസന പദ്ധതിയില്‍ 2023- 24 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അര്‍ഹനായി. സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ സമിതി ഫെബ്രുവരി 28ന് ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംയോജിത ശിശു വികസന സേവന പദ്ധതിക്ക് കീഴില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും പ്രഖ്യാപിച്ചു. മികച്ച അംഗനവാടി ഹെല്‍പ്പര്‍ക്കുള്ള സംസ്ഥാന അവാര്‍ഡിന് കാറഡുക്കയിലെ ഇ എ സൂസമ്മയും മികച്ച അംഗനവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡിന് മഞ്ചേശ്വരത്തെ പി വിശാലാക്ഷിയും അര്‍ഹയായി. നീലേശ്വരത്തെ എം ലൈലയ്ക്ക് മികച്ച സൂപ്പര്‍വൈസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു.മികച്ച അംഗനവാടി കാറഡുക്കയിലെ മൂടംകുളം അര്‍ഹമായി.
