ഇന്ന് റംസാൻ ഒന്ന്

തിരുവനന്തപുരം: മാർച്ച്‌ രണ്ട് ഞായറാഴ്ച റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം ഡോക്ടർ വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞു മൗലവിയും അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മാസപ്പിറവി കണ്ടുവെന്നു സ്ഥിരീകരിച്ചതിനെത്തുട ർന്നാണിത്. തിരുവനന്തപുരം വലിയ ഖാസി ചന്തിരുർ വി എം അബ്ദുള്ള മൗലവിയും ഇക്കാര്യം അറിയിച്ചു. വിശ്വാസികൾ ഇന്ന് നോമ്പ് ആരംഭിക്കും.
മാസപ്പിറവി ദൃശ്യ മായതിനാൽ ഇന്ന് റംസാൻ ഒന്നായിരിക്കുമെന്നു പാണക്കാട്സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യദ് മുഹമ്മദ്‌ ജിഫ്രിമുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ എന്നിവരും റംസാൻ ഒന്ന് സ്ഥിരീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page