കാസര്‍കോട്: ഗോഡൗണില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയതായി പരാതി. ചിറ്റാരിക്കാല്‍, ആയന്നൂരിലെ കെ. സന്തോഷ് കുമാറിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആയന്നൂരിലുള്ള ഗോഡൗണില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ വണ്ടിയില്‍ ഉപയോഗിച്ചിരുന്ന ബാറ്ററിയും പന്തലിനു സ്റ്റേ അടിക്കുന്ന കമ്പികളും ഒരു ചാക്കില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയറുകളും മോഷ്ടിച്ചതായി സന്തോഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
