കോഴിക്കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര (24) ആണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. വെള്ളിയാഴ്ച രാത്രിയോടെയാണ് പയ്യോളിയിലെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ആര്‍ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ കുളിക്കാന്‍ പോയ ആര്‍ദ്രയെ 9 മണിയായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം എന്നു പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ വര്‍ഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആര്‍ദ്രയുടേയും വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് 3 ന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവന്‍ അരവിന്ദന്‍ ആവശ്യപ്പെട്ടു. ബാലകൃഷ്ണന്റെയും ഷീനയുടെയും മകളാണ്. സഹോദരി: ആര്യ.
