കാസര്‍കോട്: വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന വീട്ടമ്മ താഴെയുള്ള പറമ്പിലേക്കു വീണു മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാണത്തൂര്‍, പാറക്കടവിലെ നാരായണി (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന നാരായണി പെട്ടെന്നു താഴേക്കു വീഴുകയായിരുന്നുവെന്നു സഹോദരന്‍ രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹോദരന്‍ ബാബുവിന്റെ പരാതിയില്‍ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.
