കാസര്‍കോട്: തളങ്കരയിലും ബേളയിലും പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റു ചെയ്തു. കാസര്‍കോട് ടൗണ്‍ എസ്.ഐ പ്രദീഷ് കുമാര്‍ എം.പി.യുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി 10 മണിയോടെ തളങ്കര സിവ്യുപാര്‍ക്കിനു സമീപത്തു നടത്തിയ പരിശോധനയില്‍ പട്ടേല്‍ റോഡ് ഗസാലി നഗറിലെ അമീന്‍ സിജാഹി(26)നെയാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 7.67 ഗ്രാം കഞ്ചാവു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ബദിയഡുക്ക എസ്.ഐ കെ.കെ നിഖിലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി നടത്തിയ മറ്റൊരു പരിശോധനയില്‍ 12.50 ഗ്രാം കഞ്ചാവ് പിടികൂടി. ബേള, ധര്‍ബ്ബത്തടുക്ക ഹൗസിലെ ഡി. മുഹമ്മദ് ഹനീഫ (40)യെ അറസ്റ്റു ചെയ്തു. വില്‍പ്പനയ്ക്കായാണ് ഇയാള്‍ കഞ്ചാവ് കൈവശം വച്ചതെന്നു പൊലീസ് പറഞ്ഞു.
