നീലേശ്വരം : ഹൈവേ വികസനവുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് ഇല്ലാതായതിനാൽ ചെറുവത്തൂർ ജൂനിയർ ടെക്നിക്കൽ സ്കൂളിലെത്തി ച്ചേരുന്നതിനു ഫ്ലൈ ഓവർ സ്ഥാപിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നീലേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂരിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.വി സിന്ധു ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡണ്ട് ഡോ. സുമേഷ് സി എസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ലോഹികാക്ഷൻ പി, ട്രഷറർ മനോജ് കുമാർ പി വി, ജില്ലാ പ്രസിഡണ്ട് മധു , ട്രഷറർ പി കെ ബാലകൃഷ്ണൻ, ജോ. സെക്രട്ടറി രമേശൻ , ബിജു സി , ദിനേഷ് കുമാർ വി കെ, വനജ എസ്, ഡോ. മുജീബ് റഹ്മാൻ സി എച്ച് പ്രസംഗിച്ചു .
ഭാരവാഹികളായി ജയപ്രകാശൻ കെ (പ്രസി), മധുസുദനൻ കെ , ഡോ. മുജീബ് റഹ്മാൻ സി എച്ച് (വൈ. പ്രസി), ഡോ. സുമേഷ് സി എസ് (സെക്ര), മധുസൂദനൻ വി , ശ്രുതി എം.കെ ( ജോ. സെക്ര), അനുസൂര്യ എം ( ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
