കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പു നടന്ന മൂന്നു വാര്‍ഡുകളിലും വിജയം എല്‍ഡിഎഫിന്.
കോടോം-ബേളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സിപിഎമ്മിലെ സൂര്യാഗോപാലന്‍ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. ആകെ പോള്‍ ചെയ്ത 924 വോട്ടില്‍ 512 വോട്ടു സൂര്യയ്ക്കു ലഭിച്ചു. യുഡിഎഫിലെ സുനു രാജേഷിനു 412 വോട്ടു ലഭിച്ചു. പഞ്ചായത്ത് അംഗമായിരുന്ന ബിന്ദു കൃഷ്ണ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു 727 വോട്ടും യുഡിഎഫിനു 333 വോട്ടുമാണ് ലഭിച്ചത്. മടിക്കൈ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളിക്കുന്നില്‍ എല്‍ഡിഎഫിലെ ഒ.നിഷ, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫിലെ കെ സുകുമാരന്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 15
സീറ്റുകളില്‍ എല്‍ഡിഎഫും 12 ഇടത്ത് യുഡിഎഫും വിജയിച്ചു. മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചു.
