കാസര്‍കോട്: കള്ളാര്‍, കൊട്ടോടിയിലെ ഹരിപ്രീതി (18)യെ കാണാതായതായി പരാതി. പിതാവ് ഹരിദാസ് നല്‍കിയ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫെബ്രുവരി 17ന് വീട്ടില്‍ നിന്നു ഇറങ്ങിയ ഹരിപ്രീതി വാഴവളപ്പ് എന്ന സ്ഥലത്ത് എത്തുകയും ബൈക്കുമായെത്തിയ മൃദുല്‍രാജ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു.
