പുത്തിഗെയിൽ ഡിവൈഎഫ്ഐ നേതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി ഗണേശൻ അറസ്റ്റിൽ

കാസർകോട്: സിപിഎം കക്കെപാടി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പുത്തിഗെ മേഖലാ പ്രസിഡണ്ടുമായ കക്കെപാടി ഉദയകുമാറി(45)നെ സോഡാ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച പരാതിയിൽ പ്രതി അറസ്റ്റിലായി. കട്ടത്തടുക്ക പോദോഗിരി വീട്ടിലെ ഗണേശൻ എന്ന ദാമോദര(45)നെയാണ്‌ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ എസ് ഐ കെ ശ്രീജേഷ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കട്ടത്തടുക്കയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, പ്രശാന്ത് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഈ മാസം 18 രാത്രി ഏഴു മണിയോടെ മുണ്ട്യത്തടുക്കയിൽ വച്ച് ഉദയകുമാറിനെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്. ജലസംഭരണി മോഷ്ടിച്ച് കടത്തിയതിന് പരാതി നൽകിയതിന്റെ പേരിലാണ് ആക്രമണം എന്ന് പറയുന്നു. വയറിന് പരിക്കേറ്റ ഉദയകുമാർ ഇപ്പോൾ കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ബദിയടുക്ക കുമ്പള സ്റ്റേഷനുകളിൽ പ്രതി ഗണേശനെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page