കാസര്‍കോട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമായ രീതിയില്‍ കാറോടിച്ച് റീല്‍സ് ചിത്രീകരിച്ച യുവാവിനെ പൊലീസ് കയ്യോടെ പൊക്കി; കാര്‍ കസ്റ്റഡിയിലെടുത്തു. ബന്തിയോട്, അടുക്ക വീരനഗറിലെ മുഹമ്മദ് ഷഡ്മാ(21)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് സംഭവം. ഗ്രൗണ്ടില്‍ നിന്നു പൊടിപടലങ്ങള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് അപകടകരമായ നിലയില്‍ കാറോടിക്കുന്ന റീല്‍സ് ച്ത്രീകരണമാണെന്നു വ്യക്തമായത്. നോട്ടീസ് നല്‍കിയ ശേഷം പ്രതിയെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. കാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
