കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹയർ സെക്കൻഡറി അധ്യാപകൻ മരിച്ചു. വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂളിലെ ജോഷി ജോസഫ് വെള്ളംകുന്നേൽ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കോഴിക്കോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു മരണം. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മൂന്നുമണിയോടെ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. ആദരാസൂചകമായി വെള്ളിയാഴ്ച സ്കൂളിന് അവധി നൽകി. ഭാര്യ:അനിത ജോഷി(മണിക്കൊമ്പിൽ ഇരിട്ടി ). മക്കൾ: കിരൺ ജോഷി (എഞ്ചിനീയറിംഗ് വിദ്യാർത്ഥി, വിമൽ ജ്യോതി കോളേജ്, ചെമ്പേരി ), അരുൺ ജോഷി (പ്ലസ് ടു വിദ്യാർത്ഥി). സഹോദരങ്ങൾ: ബേബി വെള്ളംകുന്നേൽ, ഷാജി വെള്ളംകുന്നേൽ, ജൈസമ്മ ചിറയാപറമ്പിൽ.
