വിഗ്രഹം, സ്വര്‍ണ്ണം, റബ്ബര്‍ഷീറ്റ്, പണം; അന്‍പതിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും അറസ്റ്റില്‍

കണ്ണൂര്‍: വിഗ്രഹം, സ്വര്‍ണ്ണം, പണം, റബ്ബര്‍ഷീറ്റ് തുടങ്ങി 50ല്‍ അധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും അറസ്റ്റില്‍. ഉളിക്കല്‍, തേര്‍മല സ്വദേശിയും പയ്യാവൂര്‍, വാതില്‍മടയില്‍ താമസക്കാരനുമായ പടുവിലാന്‍ പ്രശാന്ത് (28), എരുവേശി, അരീക്കാമല ബിബിന്‍ കുര്യന്‍ (32) എന്നിവരെയാണ് ഉളിക്കല്‍ എസ്‌ഐ സുരേഷ് കാഞ്ഞിലേരിയും സംഘവും അറസ്റ്റു ചെയ്തത്. ഫെബ്രുവരി ഏഴിനു നുച്യാട്, കുളങ്ങരക്കണ്ടി മുന്‍സീറയുടെ വീട്ടുമുറ്റത്തു ഉണങ്ങാനിട്ട 80 റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും പ്രശാന്തിനെതിരെ മോഷണ കേസുള്ളതായി പൊലീസ് പറഞ്ഞു. ജയിലില്‍ വച്ചാണ് പ്രശാന്തും ബിബിന്‍ ജോയിയും പരിചയപ്പെട്ടത്. ജയിലില്‍ നിന്നു ഇറങ്ങിയ ശേഷം ഇരുവരും പകല്‍ സമയങ്ങളില്‍ സ്‌കൂട്ടിയില്‍ സഞ്ചരിച്ചാണ് കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടുവയ്ക്കുക. ആളില്ലെന്നു ബോധ്യമായാല്‍ അപ്പോള്‍ തന്നെ കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. ആള്‍ താമസം ഉള്ള വീടാണെങ്കില്‍ രാത്രിയിലായിരിക്കും സ്‌കൂട്ടിയിലെത്തി കവര്‍ച്ച നടത്തുകയെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page