ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണ്ണവും പണവും ഫോണും കവര്‍ന്ന കേസ്; കുപ്രസിദ്ധ വനിതാ മോഷണ സംഘത്തെ ജയിലിലടച്ചു

കാസര്‍കോട്: ബസ് യാത്രക്കാരിയുടെ ബാഗില്‍ നിന്നു സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ മൂന്നു സ്ത്രീകളെ റിമാന്റു ചെയ്തു.
തമിഴ്‌നാട്, മധുരയിലെ സുമതി (34) തൂത്തുക്കുടിയിലെ പാര്‍വ്വതി (42), രഞ്ജിത (32) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായും ഇവരുടെ സംഘാംഗങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം, കുഞ്ചത്തൂര്‍, മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി (59)യുടെ ബാഗ് ചൊവ്വാഴ്ചയാണ് കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസിലെ യാത്രയ്ക്കിടയില്‍ കവര്‍ച്ച ചെയ്തത്. എസ് ഐ രതീഷ് ഗോപി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് വിജയന്‍, വന്ദന, സോണിയ, ഗ്രീഷ്മ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page