കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലയില്‍ പരക്കെ പൊലീസ് റെയ്ഡ്. വിദ്യാനഗര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്നു രണ്ടുവീതം പിടികിട്ടാപ്പുള്ളികളെ അറസ്റ്റു ചെയ്തു. കാസര്‍കോട്, ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷന് പരിധികളില്‍ നിന്നു ഓരോ പിടികിട്ടാപ്പുള്ളികളെയും പിടികൂടി.
മറ്റു പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്നായി 81 വാറന്റ് പ്രതികളെയും പിടികൂടി. ശനിയാഴ്ച രാവിലെ എല്ലാ പൊലീസ് സ്റ്റേഷന് പരിധികളിലും ഒരേ സമയത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
