ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വന്‍ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. 12 ലക്ഷം രൂപവരെ ആദായ നികുതിയില്ല. 10 ലക്ഷമാണ് ആദായ നികുതി പരിധി പ്രതീക്ഷിച്ചതെങ്കിലും എല്ലാവരെയും അല്‍ഭുതപ്പെടുത്തി 12 ലക്ഷം രൂപയെന്ന പ്രഖ്യാപനം വരികയായിരുന്നു. മധ്യവര്‍ഗത്തിന് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ബജറ്റില്‍ കണ്ടത്. ഇനി പരമാവധി ഒരുലക്ഷം രൂപ മാസം വരുമാനമുള്ളവര്‍ക്ക് ഈ ഇളവ് ലഭിക്കും. 15 ശതമാനം വരെ നികുതി അടക്കാന്‍ ബാധ്യസ്ഥരായവര്‍ക്കാണ് ഏറെ ആശ്വസിക്കാനുള്ള പ്രഖ്യാപനം വന്നത്. വലിയകരഘോഷത്തോടെയാണ് ഭരണപക്ഷം പ്രഖ്യാപനത്തെ സ്വീകരിച്ചത്. ബജറ്റിലുടനീളം മധ്യവര്‍ഗത്തിന് ആശ്വാസകരമായ പ്രഖ്യാപനങ്ങളാണ് നടത്തിയത്. പുതിയ ആദായനികുതി പരിധി നിശ്ചയിച്ചതോടെ കേന്ദ്രസര്‍ക്കാരിന് ഒരുലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
