കാസര്‍കോട്: വിദ്യാനഗറിലെ റേഷന്‍ കടയുടമ നെലക്കള ദേവീ കൃപയില്‍ ടി കുഞ്ഞിക്കണ്ണന്‍(58) അന്തരിച്ചു.
പരേതനായ തുരുമ്പന്റെയും കോട്ടൂര്‍ ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലിനി. മക്കള്‍: ലിന്‍ഷ, ലിനേഷ്. മരുമകന്‍: വിനീത്. സഹോദരങ്ങള്‍: ഗൗരി, ദാക്ഷായണി, ലീല, ബിന്ദു, പരേതനായ അശോകന്‍.
മൃതദേഹം വിദ്യാനഗര്‍ നെലക്കളയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. പിന്നീട് മുളിയാര്‍ കോട്ടൂറിലെ വസതിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം.
