ഇടുക്കി: മലയോര മേഖലയിലെ ഒമ്പതാം ക്ലാസുകാരി ആശുപത്രിയില്‍ പ്രസവിച്ചു. ബന്ധുവായ 14 കാരനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് പെണ്‍കുട്ടി ആശുപത്രി അധികൃതര്‍ക്കും പൊലീസിനും മൊഴി നല്‍കിയിട്ടുണ്ട്. വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവിന് ഒപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സ്‌കൂള്‍ അവധിയായ സമയത്ത് മാതാവിന്റെ വീട്ടില്‍ പോയിരുന്നു. വീടിനു സമീപത്തെ 14 കാരനുമായി പെണ്‍കുട്ടി അടുപ്പം സ്ഥാപിച്ചിരുന്നു. പ്രസവം നടന്നതോടെ ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. നടപടിയുടെ ഭാഗമായി 14 കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
