കാസര്‍കോട്: കുമ്പള ആരിക്കാടി ഹനുമാന്‍ കോട്ടയില്‍ അതിക്രമിച്ചു കയറി നിധി കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി.
വൈസ് പ്രസിഡന്റ് സ്ഥാനം മുജീബ് രാജിവച്ചില്ലെങ്കില്‍ അധികാരസ്ഥാനത്തു നിന്ന് അയാളെ പുറത്താക്കണമെന്നും ഇത്തരക്കാര്‍ പഞ്ചായത്ത് ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും പ്രകടനം ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
മാര്‍ച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖര, ധനഞ്ജയന്‍, സുകുമാരന്‍ കുതിരപ്പാടി, ഉമേഷ് കടപ്പുറം, പ്രിയ, പ്രമീള മജല്‍, സമ്പത്ത് കുമാര്‍, മല്ലിക, സുലോചന, ഗിരീഷ് പ്രസംഗിച്ചു.
