കണ്ണൂര്‍: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിക്കൂര്‍, ആയിപ്പുഴയിലെ ഷാമില്‍ മന്‍സിലിലെ ഔറംഗസേബിന്റെ മകന്‍ ഷാമില്‍ (15)ആണ് മരിച്ചത്. ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് അപകടം.
ഏതാനും കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു ഷാമില്‍. കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചതോടെ മീന്‍ പിടിച്ചു കൊണ്ടിരുന്നവര്‍ ഓടിയെത്തി കരയ്‌ക്കെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഷാമിലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
