പൊയ്‌നാച്ചിയിലെ മയക്കുമരുന്നു വേട്ട; ഓടിപ്പോയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി തലപ്പാടിയില്‍ അറസ്റ്റില്‍

കാസര്‍കോട്: 50 ഗ്രാം എം ഡി എം എ കാറില്‍ കടത്തിയ കേസിലെ പ്രതി അറസ്റ്റില്‍. മൊഗ്രാല്‍പുത്തൂര്‍, മിസ്‌രിയാ മന്‍സിലിലെ എ എം മുഹമ്മദ് അഷ്‌റഫി(26)നെയാണ് മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ തലപ്പാടിയില്‍ വച്ച് അറസ്റ്റു ചെയ്തത്.
2024 ഡിസംബര്‍ 15ന് പൊയ്‌നാച്ചിയിലാണ് മയക്കുമരുന്നു പിടികൂടിയത്. പൊലീസ് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 50 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. മൂന്നു പ്രതികളെ സംഭവ സമയത്തു തന്നെ അറസ്റ്റു ചെയ്തിരുന്നു. സ്ഥലത്തു നിന്നു ഓടിപ്പോയ മുഹമ്മദ് അഷ്‌റഫ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുയായിരുന്നു. ഏറ്റവും ഒടുവില്‍ തലപ്പാടിയില്‍ ഉണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page