ഇന്ത്യന്‍-അമേരിക്കന്‍ കുഷ് ദേശായി, ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി

Author-പി പി ചെറിയാന്‍

വാഷിങ്ടന്‍ ഡി സി : വൈറ്റ് ഹൗസിലെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയായി ഇന്ത്യന്‍-അമേരിക്കന്‍ വംശജന്‍ കുഷ് ദേശായിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. നിയമനം വൈറ്റ് ഹൗസ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ദ ഡെയ്‌ലി കോളര്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന ദേശായി 2018ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിസര്‍ച് അനലിസ്റ്റായി ചേര്‍ന്നു. തിരഞ്ഞെടുപ്പു സമയത്ത് പെന്‍സില്‍വേനിയയില്‍ കമ്യൂണിക്കേഷന്‍ ഡയറക്ടറുടെ ചുമതല വഹിച്ചു. ഈ പ്രവിശ്യയിലെ 7 മണ്ഡലങ്ങളിലും വിജയിച്ചത് ട്രംപ് ആയിരുന്നു.
കുഷ് ദേശായി 2024 ലെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് അയോവയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page