ന്യൂഡൽഹി: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചുകൊല്ലാൻ കേരള സർക്കാർ ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവർത്തകമായ മേനക ഗാന്ധി. കടുവയെ വെടിവെച്ചു കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിൽ ഉണ്ടെന്നും കേരളത്തിന്റെ നടപടി നിയമ ലഘനം ആണെന്നും മേനക ഗാന്ധി പ്രതികരിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഒരു കടുവയെയും വെടിവച്ചു കൊല്ലാനുള്ള ഉത്തരവിടാൻ ആകില്ല. കേരളം പതിവുപോലെ നിയമം ലംഘിക്കുകയാണ്. കടുവയെ പിടികൂടാനാകും, എന്നാൽ കൊല്ലാനാകില്ല എന്നാണ് കേന്ദ്രസർക്കാർ ഉത്തരവ്. ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയർക്ക് ഇഷ്ടമെന്നും ഇത് അവസാനിപ്പിക്കാൻ രാജ്യത്ത് നിയമങ്ങൾ ഉണ്ടെന്നും കടുവ ദേശീയ സമ്പത്ത് ആണെന്നും മേനക ഗാന്ധി പറഞ്ഞു. വയനാട്ടിലെ കടുവ പ്രായമായതാണ് അതിനാ അതിനെ വേഗത്തിൽ പിടിക്കാം. അതുകൊണ്ടുതന്നെ കടുവയെ പിടികൂടാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും. മനുഷ്യ- വന്യ മൃഗ സംഘർഷങ്ങൾ ഉണ്ടാകുന്നതിന് കാരണം വന്യമൃഗങ്ങളുടെ പ്രദേശങ്ങൾ നിങ്ങൾ കൈയടക്കുന്നത് കൊണ്ടാണെന്നും മേനക ഗാന്ധി പറഞ്ഞു.
